മാവുങ്കാല്‍: 2017ല്‍ തേപ്പ് ജോലിക്കിടെ വീണ് പരിക്കേറ്റ അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട പി വി ഗിരീശന് ഉപജീവനമാര്‍ഗത്തിനായി ഇലക്ട്രിക്ക് വീല്‍ചെയറും തട്ടുകട വിപുലീകരിക്കാനുള്ള 111111രൂപയും സമ്മാനിച്ച് ലോകപ്രശസ്ത മാന്ത്രികനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഗോപിനാഥ്മുതുകാട്. ഗിരീഷന് കൈത്താങ്ങായി വീല്‍ചെയര്‍ സമ്മാനിക്കാനായി കരിച്ചേരിയിലെത്തിയ ഗോപിനാഥ് മുതുകാടിന് പൗരവലി സ്വീകരണം നല്‍കി. സംഘാടകസമിതി ചെയര്‍മാന്‍ ചന്തുക്കുട്ടി പൊഴുതല അധ്യക്ഷതനായി. ഗോപിനാഥ് മുതുകാട് ജനങ്ങളുമായി സംവദിച്ചു. കരിച്ചേരി പൗരാവലിയുടെ ആദരവ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ ഗോപിനാഥ് മുതുകാടിന് പൊന്നാടയിച്ച് ആദരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ എം ഗോപാലന്‍, കനിവ് പാലിയേറ്റീവ് ചെയര്‍മാന്‍ മണിമോഹന്‍, രാധാകൃഷ്ണന്‍, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു സംഘാടകസമിതി കണ്‍വീനര്‍ രാജന്‍ പുതിയപുര സ്വാഗതവും പി കെ. ശ്രീകാന്ത് നന്ദിയും പറഞ്ഞു. ചടങ്ങില്‍ പൊഴുതല വനിതാ കൂട്ടായ്മയുടെ കൈകൊട്ടി കളിയും പാട്ടുപെട്ടി വാട്‌സപ്പ് കൂട്ടായ്മയുടെ പാട്ടരങ് പരിപാടിയുംസംഘടിപ്പിച്ചു
–