ജില്ലയിലെ കശുവണ്ടി വ്യവസായമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: ബി.എം എസ്

മാവുങ്കാല്‍: കാര്യമായ വ്യവസായ സ്ഥാപനങ്ങള്‍ ഒന്നു ഇല്ലാത്ത കാസര്‍കോട് ജില്ലയില്‍ ആയിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കശുവണ്ടിവ്യവസായ ശാലകള്‍ കശുവണ്ടി ലഭ്യമാകാത്ത സാഹചര്യത്തില്‍ അടച്ച്പൂട്ടല്‍ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ കശുവണ്ടി ഫാമുകളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ നിന്നും വിളവെടുക്കുന്ന കശുവണ്ടിക്ക് തറവില നിശ്ചയിക്കാനോ സംഭരിക്കാനൊ തയ്യാറാവാത്ത സ്ഥിതിവിശേഷമാണുള്ളത് . ഇതിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ കശുവണ്ടിക്ക് തറവില നിശ്ചയിക്കണമെന്നും സംഭരിച്ച് ജില്ലയിലെ വ്യവസായ ശാലകള്‍ക്ക് ലഭ്യമാക്കി കശുവണ്ടി വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ തയ്യാറവണമെന്ന് കാഷ്യു മസ്ദൂര്‍ സംഘം ബി എം എസ് ജില്ല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു ബി.എം എസ് ജില്ല വൈസ് പ്രസിഡന്റ് കെ.എ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഡ്വ. പി മുരളിധരന്റെ അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് കെ. ഭരതന്‍,മടിക്കൈ മേഖല വൈസ് പ്രസിഡന്റ് കെ. ഭാസ്‌ക്കരന്‍ സംസാരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് വിവി ബാലകൃഷ്ണനും
വരവ് ചിലവ് കണക്ക് ട്രഷറര്‍ ജലജാക്ഷിയും അവതരിപ്പിച്ചു ബി.എം എസ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത അഡ്വ .പി മുരളീധരനെ രത്‌നാകരന്‍ വാഴക്കോട് ഷാള്‍ അണിയിച്ചു
മിനി ശ്രീനിവാസന്‍ ഉപഹാരം നല്‍കി ആദരിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍ വാഴക്കോട്
ഭാരവാഹി തെരഞ്ഞെടുപ്പും സമാരോ പ് പ്രഭാഷണവും നടത്തി. ഭാരവാഹികളായി വിവി ബാലകൃഷ്ണന്‍ (പ്രസിഡന്റ്)
സുനിത കാസര്‍കോട് , മുരളിധരന്‍ മിങ്ങോത്ത്, ബിന്ദു കോട്ടപ്പാറ, പി വി ശാലിനി ( വൈസ് പ്രസിഡന്റുമാര്‍) , മിനി ശ്രീനിവാസന്‍ (ജനറല്‍ സെക്രട്ടറി), രത്‌നാകരന്‍ വാഴക്കോട്, സുജാത കാസര്‍കോട് , ചന്ദ്രകല കാസര്‍കോട്,
യമുന വാഴക്കോട് (ജോയിന്റ് സെക്രട്ടറിമാര്‍) , ജലജാക്ഷി ഗംഗൈ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു മിനി ശ്രീനിവാസന്‍ സ്വാഗതവും രത്‌നാകരന്‍ വാഴക്കോട് നന്ദിയുംപറഞ്ഞു.

 

Spread the love
error: Content is protected !!