നീലേശ്വരം: സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ താമസിക്കുന്ന കയ്യൂര്‍ സമരസേനാനിയുടെ കുടുംബത്തിലെ വിധവയ്ക്കും മകള്‍ക്കും സി പി എം പ്രദേശിക നേതാക്കളുടെ ഭീഷണി . പാലായി സ്വദേശി രാധയ്ക്കും മകള്‍ക്കും നേരെയാണ് ശനിയാഴ്ച രാവിലെ സി പി എം പ്രദേശിക നേതാക്കള്‍ ഇവരുടെ പറമ്പില്‍ എത്തി ഭീഷണിപ്പെടുത്തിയത്.
2017 മുതല്‍ ഇവര്‍ക്ക് പാര്‍ട്ടി ഊരുവിലക്കു എര്‍പ്പെടുത്തിയിരുന്നു.
ശനിയാഴ്ച രാവിലെ തേങ്ങ പറിക്കാന്‍ തൊഴിലാളികളുമായി എത്തിയപ്പോള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഇടപെട്ട് തൊഴിലാളികളെ തടഞ്ഞെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത ഇവരെ അസഭ്യം പറഞ്ഞു. സമീപത്തെ റഗുലേറ്റര്‍ ബ്രിഡ്ജിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രാധയും പ്രാദേശിക നേതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നാണ് ആരോപണം.
കയ്യൂര്‍ കേസില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ പി.പി.കുമാരന്റെ മകളാണ് എം.കെ. രാധ. 2018 ഏപ്രില്‍ മാസത്തില്‍ ഇവരുടെ വീടിന് നേരെയും സിപിഎം സംഘം അക്രമം നടത്തിയിരുന്നു. വീടിന്റെ ജനല്‍ഗ്ലാസ്സുകള്‍ കല്ലെറിഞ്ഞ് ത കര്‍ത്തും, മോട്ടോറിന്റെ പൈപ്പുകള്‍ പൊട്ടിച്ചും, കാര്‍ഷിക വിളകള്‍ നശിപ്പിച്ചും, കുടിവെള്ളം മലിനമാക്കിയും, വീട്ടിലേക്കുള്ള വഴികള്‍ മുടക്കിയും ഇവരെ നിരന്തരമായി ശല്യം ചെയ്തിരുന്നു.
.