പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര പരിധിയിലുള്ള പ്രദേശങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മയായ പൈതൃകം പൂച്ചക്കാട് പതിനൊന്നാം വര്‍ഷത്തിലേക്ക്. ഷാര്‍ജ റോളയില്‍ റഫീഖ് റസ്റ്റോറന്റില്‍ വെച്ച് പൈതൃകം പൂച്ചക്കാട് യു എ ഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. നാല്‍പതിലധികം അംഗങ്ങള്‍ പങ്കെടുത്തു.
യോഗത്തില്‍ നിലവിലുള്ള കമ്മിറ്റി തുടരാന്‍ തീരുമാനിക്കുകയായിരിന്നു.തെക്ക് പുറം സ്വദേശി രാജേഷ് തെക്കേക്കര പ്രസിഡന്റായും രതീഷ് കുളിയന്മരം സെക്രട്ടറിയായും ഗംഗാധരന്‍ പൂച്ചക്കാട് ട്രഷറുമായുള്ള കമ്മിറ്റി തുടരും.
പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റെടുത്തു പൂര്‍ത്തീകരിച്ച കാര്യങ്ങള്‍ അഭിമാനമുള്ളവാക്കുന്നതാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ആദ്യ കാലഘട്ടത്തില്‍ പൈതൃകം പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ കരിമരുന്നു പ്രയോഗത്തിനുള്ള സംഭാവന നല്‍കി കൊണ്ട് തുടങ്ങിയതാണ് . തുടര്‍ന്ന് ആറര ലക്ഷത്തിന് മുകളില്‍ ചിലവായ ക്ഷേത്ര ചുറ്റുമതില്‍ നിര്‍മ്മാണം പൈതൃകത്തിന്റെ നേതൃത്വത്തിലാണ് നടത്തിയത്. പുതിയ ക്ഷേത്ര ഭോജനശാലക്ക് വേണ്ടി നാല് ലക്ഷത്തിനടുത്ത് ചിലവില്‍ ആവശ്യമായ ഫര്‍ണിച്ചര്‍ സംഭാവന ചെയ്തതും ഈ പ്രവാസി കൂട്ടായ്മ തന്നെയാണ്.
എല്ലാ വര്‍ഷവും നടക്കുന്ന ആറാട്ടിന് ഒരു ദിവസം നല്‍കുന്ന അന്നദാനം, ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടികളില്‍ സഹകരണം, നറുക്കെടുപ്പുകളില്‍ സ്വര്‍ണ്ണമടകമുള്ള കാര്യങ്ങള്‍ സംഭവ ചെയ്തതടക്കമുള്ള കാര്യങ്ങള്‍ ഓര്‍മ്മപെടുത്തലുകളായി ചര്‍ച്ചയില്‍ വന്നു.നിരാലാംബരായവരെ സഹായിച്ചും പ്രവാസി കൂട്ടായ്മ മെമ്പര്‍മാരെ പരസ്പരം സഹായിച്ചും പൈതൃകം ഒരു കൈത്താങ്ങായി നിലകൊള്ളുന്നു.
രാജേഷ് തെക്കേക്കര അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ കുന്നത്ത്കടവ്, സുരേഷ് ചാലിയം വളപ്പ്, സന്തോഷ് തൊട്ടി, രാജേഷ് ചേറ്റുകുണ്ട്, സന്തോഷ് ചേറ്റുകുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു. രതീഷ് കുളിയന്മരം സ്വാഗതവും ഗംഗധരന്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു. 2023 പ്രവര്‍ത്തന റിപ്പോര്‍ട്ട്, സാമ്പത്തിക റിപ്പോര്‍ട്ട് കൂടാതെ ഭാവി പരിപാടികള്‍ തുടങ്ങിവയുടെ അവതരണം നടന്നു.
ഭാരവാഹികള്‍
രക്ഷാധികാരി : കൃഷ്ണന്‍ കുന്നോത്ത് കടവ്
പ്രസിഡന്റ്: രാജേഷ് തെക്കേക്കര
വൈസ് പ്രസിഡന്റ് : സന്തോഷ് തോട്ടി,
ജനറല്‍ സെക്രട്ടറി: രതീഷ് കുളിയന്മരം
ജോ: സെക്രട്ടറി : രാജേഷ് ചേറ്റുകുണ്ട്.
ഖജാന്‍ജി: ഗംഗാധരന്‍ പൂച്ചക്കാട്
സഹ ഖജാന്‍ജി : സന്തോഷ് ചേറ്റുക്കുണ്ട്
ഓഡിറ്റര്‍: സുരേഷ് ചാലിയം വളപ്പ്.
എക്‌സികുട്ടീവ് മെമ്പര്‍മാര്‍ :
വസന്തന്‍ പൂച്ചക്കാട്, പ്രജി കിഴക്കേ വീട്, സുരേഷ് തെക്കേക്കര, പ്രജീഷ് ചേറ്റുക്കുണ്ട്, സന്ദീപ് ചേറ്റുക്കുണ്ട്, സന്തോഷ് ചേറ്റുകുണ്ട്, അനീഷ് തായത്ത്, സുരേഷ്തെക്കേകര.