കോട്ടപ്പുറം : കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ വെളിച്ചം വായന ഇടത്തില്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുക്കാട്
അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വെളിച്ചത്തിലെ വായനക്കാരായ കുട്ടികള്‍ക്ക് കൈമാറി. ‘ഒരു പുഴക്കരയില്‍ വെച്ച് ജീവിതത്തില്‍ ആദ്യമായാണ് താന്‍ പുസ്തകങ്ങള്‍ കൈമാറുന്നതെന്നും, ഈ പുഴക്കരയില്‍ ഇരുന്ന് വായിക്കാന്‍ കൊതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരാശയം നടപ്പിലാക്കിയതില്‍ സന്തോഷവും അറിയിച്ചു. പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്ന കുഞ്ഞുങ്ങളും ഈ വായന ഇടവും കൂടുതല്‍ പ്രകാശം പരത്തുന്നതാവട്ടെ എന്നും വെളിച്ചം വായന ഇടത്തിന് വേണ്ട കൂടുതല്‍ പുസ്തകങ്ങള്‍ ഇനിയും നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
ഷംസുദ്ധീന്‍ അരിഞ്ചിര ആധ്യക്ഷനായി. എ ഹമീദ് ഹാജി കാഞ്ഞങ്ങാട്, സഫൂറ മിയാനത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ബാലകൃഷ്ണന്‍ കൗമുദി, ചിത്ര രാധാകൃഷ്ണന്‍, സിസ്റ്റര്‍ ജയാനന്ത എന്നിവര്‍ സംസാരിച്ചു.
വെളിച്ചം വായന ഇടം സ്ഥാപകയും ആധ്യാപികയുമായ ഫറീന കോട്ടപ്പുറം സ്വാഗതവും മെഡോസ് ടുറിസം ചെയര്‍മാന്‍ ഡോ. രാജശേഖരന്‍ നന്ദിയുംപറഞ്ഞു.