കാഞ്ഞങ്ങാട്: കേരള നോണ്‍ ടീച്ചിങ് എംപ്ലോയീസ് ഓര്‍ഗണ നൈസേഷന്‍ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജ് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു.ജില്ലാ സെക്രട്ടറി രാജീവന്‍ ഉദിനൂര്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് എ. സുരേശന്‍ അധ്യക്ഷനായി. എഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സ്വാമി നിത്യനന്ദ പോളിടെക്നിക്കിലെ നിയമനങ്ങള്‍ വേഗത്തിലാക്കുന്ന നടപടി എത്രയും വേഗം സ്വീകരിക്കണമെന്നും ജീവനക്കാരുടെ ക്ഷാമബത്ത എത്രയും പെട്ടന്ന് അനുവദിക്കണമെന്ന് യോഗം ആവശ്യപെട്ടു. ജില്ലാ സെക്രട്ടറിയേറ്റംഗം സ്മിത കെ രാമന്‍ യൂണിറ്റ് സെക്രട്ടറി ടി പ്രദീപ്, ട്രഷറര്‍ എ . കെ പ്രേമംരാജ്, വി എസ്.രാജന്‍ എന്നിവര്‍സംസാരിച്ചു.