പൗരത്വ ഭേദഗതി നിയമം: ബിജെപിക്ക് കോണ്‍ഗ്രസിന്റ മൗന അനുവാദം: മുഖ്യമന്ത്രി പിണറായി വിജയന്‍

കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമത്തില്‍ ഇന്ത്യയിലെ ഒരു വിഭാഗ ജനതയുടെ മനസ്സില്‍ തീയാണ് .
ഇവരെ ഓര്‍ക്കാന്‍ പോലും കഴിയാതെ കോണ്‍ഗ്രസ് ബി ജെ പിയുടെ കുല്‍സിത നീക്കത്തിന് മൗന അനുവാദമാണ് നല്‍കുന്നയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ആര്‍ എസ് എസ് നടപ്പിലാക്കുന്നത് ഹിറ്റ്‌ലറുടെ ആശയത്തെയാണയെന്നും ആര്‍ എസ് എസിന്റെ നൂറാം വര്‍ഷമായി 2025 ല്‍ ഇന്ത്യ പൂര്‍ണ്ണമായും ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സപ്ത ഭാഷ സംഗമഭൂമിയായ കാസര്‍കോട്ടെ ക്ഷേത്രങ്ങളില്‍ ഉമ്മച്ചി തെയ്യവും ,മുക്രി – പോക്കാര്‍ തുടങ്ങിയ മുസ്ലീം തെയ്യങ്ങള്‍ കെട്ടുന്ന നമ്മുടെ നാട്ടില്‍ മത അടിസ്ഥാനത്തില്‍ വേര്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നും പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വീണ്ടും ആവര്‍ത്തിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം അലാമിപ്പള്ളിയിലെസംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്‌ദുൽ ഖാദർ മദനി, എൽ ഡിഎഫ് കാസർകോട് പാർല മെന്റ് മണ്ഡലം സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ, എൽഡി എഫ് ജില്ലാ കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, കേരള കോൺ ഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് കു ര്യാക്കോസ് പ്ലാപ്പറമ്പിൽ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.ടി.നന്ദകുമാർ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ, കേരള കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ടി. വി.വിജയൻ, ആർജെഡി ജില്ലാ പ്രസിഡൻ്റ് വി.വി.കൃഷ്ണൻ, ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട്, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് പി.പി. രാജു, എൻസിപി ജില്ലാ പ്രസിഡൻ്റ് കരീം ചന്തേര, പി.കരുണാ കരൻ,സി.കെ.ശ്രീധരൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത തുടങ്ങിയവർ പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുത്തു.

Spread the love
error: Content is protected !!