കാഞ്ഞങ്ങാട്: സിപിഐ നീലേശ്വരം മുന്‍ ലോക്കല്‍ സെക്രട്ടറിയും കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനുമായ എം രഞ്ജിത്ത് നീലേശ്വരം ബി ജെ പിയില്‍ ചേര്‍ന്നു. കാഞ്ഞങ്ങാട് കെ.ജി മാരാര്‍ മന്ദിരത്തില്‍ വെച്ച് ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം പി കെ കൃഷ്ണദാസ് നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.
സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത് ,ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ , വൈസ് പ്രസിഡന്റ് എം.ബല്‍രാജ് ,നീലേശ്വരം മണ്ഡലം പ്രസിഡന്റ് സുരേഷ് , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു