കാഞ്ഞങ്ങാട്: നാട്ടില്‍ നിന്നും അബുദാബിയിലെത്തി ആറാം നാള്‍ മരണപ്പെട്ട ബളാന്തോട് സ്വദേശി നിട്ടൂര്‍ രാഘവന്‍ നായരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാന്‍ നടപടി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. ബനിയാസ് മോര്‍ച്ചറിയില്‍ നിന്നും അബുദാബി എയര്‍ പോര്‍ട്ടിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് രാത്രി പതിനൊന്നരക്ക് നാട്ടില്‍ കൊണ്ടു പോകും. ഏക മകന്‍ അനന്ദു ബന്ധുവായ അട്ടേങ്ങാനം അജു എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കും.
നാളെ ഉച്ചയോടെ ബളാന്തോട് മുന്തന്‍ മൂലയിലെ വീട്ടു വളപ്പിലാണ് സംസ്‌കാരം നടക്കുക.അബുദാബി കോര്‍ണിഷ് ഹോസ്പിറ്റലില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന ബളാന്തോട് മുന്തന്‍മൂല നിട്ടൂര്‍ രാഘവന്‍ നായര്‍ (60)അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ സണ്‍ ആന്‍ഡ് സന്‍സിന് സമീപത്തെ താമസ സ്ഥലത്തു 4 ദിവസം മുമ്പ് മരിച്ചത്.
അച്ഛന്‍ പനത്തടി തച്ചര്‍കടവിലെ നാരായണ പൊതുവാള്‍ മരിച്ചതിനാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 2 ന് നാട്ടില്‍ പോയി ഇക്കഴിഞ്ഞ വ്യാഴഴ്ചയാണ് രാഘവന്‍ നായര്‍ അബുദാബിയില്‍ തിരിച്ചെത്തിയത്.ഗീതയാണ് ഭാര്യ. അനന്ദുവിനെ കൂടാതെ അഞ്ജന ഏക മകള്‍. മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കയായി ധാരാളം ആളുകള്‍ ബനിയാസ് മോര്‍ച്ചറിയില്‍
എത്തിയിരുന്നു.