കാഞ്ഞങ്ങാട് : എന്‍ഡോസല്‍ഫാന്‍ എന്ന മാരക കീടനാശിനി ഉണ്ടാക്കിയ ദുരന്തത്തിനു പാത്രീഭൂതരായ കുഞ്ഞ് മക്കളുടെ നിലക്കാത്ത നിലവിളി കൊണ്ട് ജീവിതം ദുരിതക്കയത്തിലായ അമ്മമാര്‍ നടത്തുന്ന സമര പന്തലിലേക്ക് ആറങ്ങാടി അര്‍റഹ്‌മ സെന്റര്‍ നേതാക്കളും പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തി.
ഞങ്ങളുണ്ട് കൂടെ എന്ന ബാനറുമേന്തി അര്‍റഹ്‌മയുടെ സാരഥികള്‍ ഹോസ്ദുര്‍ഗ് സിവില്‍ സ്റ്റേഷന് മുന്നിലെ സമര പന്തല്‍ സന്ദര്‍ശിക്കാനെത്തിയത് സമര പോരാളികള്‍ക്ക് ഏറെ വീര്യം പകര്‍ന്നു നല്‍കി.കാരുണ്യ സേവന രംഗത്ത് തുല്യതയില്ലാത്ത സേവനം നടത്തി വരുന്ന ആറങ്ങാടി അര്‍റഹ്‌മ സെന്റര്‍ വേദനയനുഭവിക്കുന്നവരുടെ കൈത്താങ്ങായി വര്ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.
ഇതിന്റെ ഭാഗമായാണ് എന്‍ഡോസല്‍ഫാന്‍ ബാധിതരായ കുട്ടികളുടെ അമ്മമാര്‍ രണ്ട് മാസമായി നടത്തി വരുന്ന സമരത്തിന് ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി എത്തിയത് .
ഒരു മാനദണ്ഡവും പാലിക്കാതെ 1203 എന്‍ഡോസല്‍ഫാന്‍ ബാധിതരായ കുഞ്ഞുങ്ങളെ പട്ടികയില്‍ നിന്ന് നീക്കിയത് ഉള്‍പ്പെടെ ന്യായമായ ആവശ്യങ്ങളാണ് സമരക്കാര്‍ ഉയര്‍ത്തിയിട്ടുള്ളത്. നാളിതുവരെയായിട്ടും അധികാരികള്‍ ഇവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരാത്തത് അത്യന്തം ഖേദകരമാണെന്ന് സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചവര്‍ അഭിപ്രായപെട്ടു.
അര്‍റഹ്‌മ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മുത്തലിബ് കൂളിയങ്കാല്‍, ട്രഷറര്‍ എം കെ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. സമര സഹായ സമിതി ചെയര്‍മാന്‍ എ ഹമീദ് ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു .എം കുഞ്ഞികൃഷ്ണന്‍ തോയമ്മല്‍, കെ മുഹമ്മദ് കുഞ്ഞി, മാധ്യമ പ്രവര്‍ത്തകന്‍ ഇ വി ജയകൃഷ്ണന്‍,സി അബ്ദുള്ള ഹാജി,ടി അബൂബക്കര്‍ ഹാജി, ടി റംസാന്‍, ടി ഖാദര്‍ ഹാജി, ടി അസീസ്, സി എച്ച് അസീസ്
ഇബ്രാഹിം പള്ളിക്കര, റസാഖ് ആറങ്ങാടി,എ പി കരീം,എം നാസര്‍സംസാരിച്ചു.