കാഞ്ഞങ്ങാട്: ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും നിരോധിച്ച 2000 രൂപയുടെ 6.96 കോടി
കള്ളനോട്ട് പിടികൂടിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം . പെരിയ കല്യോട്ട് ബി.എസ് ഹൗസിലെ അബ്ദുല്‍ റസാഖ് (49)
, മൗവ്വല്‍ പരയങ്ങാനത്ത് താമസക്കാരനും കര്‍ണ്ണാടക പുത്തൂര്‍ സ്വദേശിയുമായ സുലൈമാന്‍(52)
എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.
വയനാട്ടില്‍ പിടിയിലായ പ്രതികളെ ശനിയാഴ്ച പുലര്‍ച്ചെ അമ്പലത്തറ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആളുകളെ കബളിപ്പിക്കാനാണ് വ്യാജ നോട്ടുകള്‍ ശേഖരിച്ചതെന്നാണ് സുലൈമാന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ അത് പോലീസ് അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. വെള്ളിയാഴ്ച വൈകീട്ടാണ് ബത്തേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ബൈജു ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
രണ്ടാം പ്രതി സുലൈമാന്‍ താമസിച്ചിരുന്ന മൗവ്വലിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.
നിരോധിച്ച 2000 രൂപയുടെ നാല് നോട്ടുകളാണ് വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.