കാഞ്ഞങ്ങാട്:- ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ല്‍അനുമോദനവും,പാഠപുസ്തക വിതരണവും നടത്തി.തുടര്‍ച്ചയായി ആയിരം ദിവസം നവമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പങ്കുവെച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിമാറിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എം.ജി.വേദിക , പാഴ് വസ്തുക്കള്‍ കൊണ്ട് മനോഹരമായ രീതിയില്‍ തെയ്യക്കോലങ്ങള്‍ ഒരുക്കി പ്രശസ്തി നേടിയ പി.നിവേദ്കൃഷ്ണ എന്നിവരെ ആദരിച്ചു.അതോടൊപ്പം അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം, വിരമിക്കുന്ന അധ്യാപകരായ പി.കെ.ഹേമലത, ബി.രാധഎന്നിവര്‍ക്കുള്ള യാത്രയയപ്പ്, സ്‌കൂളിന് ലഭിച്ച സ്‌കൗട്ട്പുരസ്‌കാരം ഏറ്റുവാങ്ങല്‍ എന്നിവയും നടന്നു. പിടിഎ പ്രസിഡണ്ട് വി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ വിനോദ് കുമാര്‍ മേലത്ത് അധ്യക്ഷത വഹിച്ചു.പി.സുജാത,വിനോദ് പുറവങ്കര എന്നിവര്‍ സംസാരിച്ചു. അനുമോദനത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക്‌ഹെഡ്മാസ്റ്റര്‍ ക്യാഷ്അവാര്‍ഡ്നല്‍കി