കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,കാസര്‍കോട് ജില്ല യുവജന കേന്ദ്രം ടീം കേരള യുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പെയിന്റിങ്, ശുചീകരണവും സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. എം.സന്തോഷ് ഉല്‍ഘാടനം ചെയ്തു.ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ ഷിലാസ് അദ്ധ്യക്ഷത വഹിച്ചു.നഴ്‌സിംഗ് സൂപ്രണ്ട് മിനി ജോസഫ്‌സംസാരിച്ചു.യൂത്ത് കോര്‍ഡിനേറ്റര്‍ ശ്രീ വൈശാഖ് ശോഭനന്‍ സ്വാഗതവും ടീം കേരള ജില്ല ക്യാപ്റ്റന്‍ നന്ദിയുംപറഞ്ഞു.