കീക്കാനം കോതോര്‍മ്പന്‍ തറവാട് തെയ്യംകെട്ട് : പച്ചക്കറി വിളവെടുത്തു

പാലക്കുന്ന്: കഴകത്തിലെ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ഭക്ഷണം ഒരുക്കാന്‍ ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പ് പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറികള്‍ ഉപയോഗിച്ചുളള അന്നദാനം നല്‍കുക എന്ന ഉദ്ദേശത്തോടെ ആഘോഷകമ്മിറ്റിയും മാതൃസമിതിഅംഗങ്ങളും ചേര്‍ന്നാണ് കൃഷി നടത്തിയത്.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവരാമന്‍ മേസ്ത്രി അധ്യക്ഷനായി. വര്‍ക്കിംഗ് ചെയര്‍മാന്‍ പി. പി. ചന്ദ്രശേഖരന്‍, കണ്‍വീനര്‍ ബാലകൃഷ്ണന്‍ പുളിക്കാല്‍, ട്രഷറര്‍ കേളു പുല്ലൂര്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍, കൃഷി ഓഫീസര്‍ പി.വി.ജലേശന്‍,
പാലക്കുന്ന് കഴകം ജനറല്‍ സെക്രട്ടറി പി.കെ.രാജേന്ദ്രനാഥ്,
പഞ്ചായത്ത് അംഗങ്ങളായ ലീനകുമാരി, റീജരാജേഷ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സുമതി, നാരായണന്‍ ആലിന്റടി, ബാലന്‍ കുന്നത്ത്, രാജന്‍ പള്ളയില്‍,എന്നിവര്‍ പ്രസംഗിച്ചു .26ന് കൂവം അളക്കും. ഏപ്രില്‍ 5 മുതല്‍ 7 വരെയാണ് ഇവിടെ തെയ്യംകെട്ട്നടക്കുക.

Spread the love
error: Content is protected !!