രാമേശ്വരം എക്‌സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പാവശ്യപ്പെട്ട് ഒപ്പുശേഖരണം ആരംഭിച്ചു: പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം ഉദ്ഘാടനം ചെയ്തു

റെയില്‍വെ അനുവദിച്ച 16621/16622 രാമേശ്വരം – മംഗളൂരു- രാമേശ്വരം വീക്കിലി എക്‌സ്പ്രസ്സിന് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ റെയില്‍വെ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നതിനായി ഒപ്പുശേഖരണം ആരംഭിച്ചു.

നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ.വിനോദ് കുമാര്‍, നീലേശ്വര ജെ.സി.ഐ ട്രഷറര്‍ എന്‍. ശ്രീജിത്ത്, കേരളാവിഷന്‍ ഡയറക്ടര്‍ ലോഹിതാക്ഷന്‍, റഗ്ബി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മനോജ് പള്ളിക്കര,ലയണ്‍സ് ഡിസ്ട്രിക്റ്റ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ഇടയില്ലം രാധാകൃഷ്ണന്‍ നമ്പാര്‍, സേവാഭാരതി മുനിസിപ്പല്‍ പ്രസിഡന്റ് ഗോപിനാഥന്‍ മുതിരക്കല്‍, ഇ. ബാലചന്ദ്രന്‍ നായര്‍, അയേണ്‍ ഫാബ്രിക്കേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ പ്രകാശ്, രാജാസ് ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വിനോദ് അരമന, ഉബുണ്ടു ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രന്‍ കോറോത്ത്, ജെ.സി.ഐ എലൈറ്റ് പ്രസിഡന്റ് എന്‍.സുരേന്ദ്ര പൈ, കെ.എസ്.എസ് പി.യു നേതാവ് എ.വി പത്മനാഭന്‍, തത്വമസി യോഗ കേന്ദ്രം ഡയറക്ടര്‍ അശോക് രാജ്, ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ചന്ദ്രന്‍ നവോദയ, ജീവിത സമന്വയ സാംസ്‌കാരിക വേദി കണ്‍വീനര്‍ സുരേഷ് കുമാര്‍ നീലേശ്വരം, കാരുണ്യ പ്രവര്‍ത്തകന്‍ സായിദാസ്, സി.കെ അബ്ദുള്‍ സലാം, പി.വി സത്യന്‍, സീമ, സ്മിത എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.വി.സുനില്‍രാജ് സ്വാഗതവും കെ.വി.പ്രിയേഷ്‌കുമാര്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!