കാഞ്ഞങ്ങാട്: നാരായണാ നാരായണാം വാസുദേവാകൈതൊഴുന്നെന്‍ ആരംഭമാം പൂരവേല ആചരിച്ചൂ പാടിടുന്നെന്‍
ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാല ക്ഷേത്രത്തില്‍ പൂരോത്സവം രേവതി നാള്‍ മുതല്‍ പൂരം വരെയാണ് ഉത്സവം. കാളരാത്രിയമ്മയുടെയും ക്ഷേത്രപാലകനീശ്വരന്റെയും തിരുസന്നിധിയില്‍ കാര്‍ത്തിക നാള്‍ മുതല്‍ പൂജയ്ക്കു ശേഷം ബാബു പണിക്കരും ശ്രീ സത്യകഴകം കണ്ണച്ഛന്‍ വീട് പൂരക്കളി കലാകാരമാരും ചേര്‍ന്ന് അരക്ക് പച്ചോല കെട്ടി അകത്തളങ്ങളില്‍ ദേവീ ദേവന്‍മാരെ പ്രീതിപ്പെടുത്താന്‍ പൂരമാലമൂളി സ്തുതിച്ചതിനുശേഷം പുറത്ത് എഴുന്നള്ളത്ത് നടക്കും. ഇതിനു ശേഷം ശ്രീ കല്ല്യാല്‍ മുച്ചിലോട്ടും ബാബു പണിക്കര്‍ മുച്ചിലോട്ടമ്മയുടെ തിരുസന്നിധിയിലും പൂരമാല മൂളി സ്തുതി ചെല്ലണം . വേലാശ്വരം മുത്തു പണിക്കരുടെ ശിഷ്യനായ ബാബു പണിക്കര്‍ പാചകത്തിലും,മാജിക്കിലും വിസ്മയം തീര്‍ക്കുന്ന കലാകാരനും കല്ലല്‍ പ്പണിക്കാരനാണ് ബാബു പണിക്കര്‍ കല്ല്യോട്ടാണ്താമസം.