മാവുങ്കാല്‍: വാണിജ്യ വ്യവസായ മേഖലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാവും പകലും സെക്യൂരിറ്റി ജോലി ചെയ്യുന്ന തൊഴിലാളികളുടെ ന്യായമായ ശബളവും മറ്റു ആനുകൂല്യങ്ങളും നിക്ഷേധിക്കുന്ന കോണ്‍ട്രാക്ട് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് സെക്യൂരിറ്റി എംപ്ലോയിസ് സംഘ് ബി.എം എസ് ജില്ല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.ബി.എം എസ് ജില്ല സെക്രട്ടറി കെ.വി ബാബു ഉദ്ഘാടനം
ചെയ്തു. ഗംഗാധരന്‍ പറക്കളായി അദ്ധ്യക്ഷനായി. സെക്രട്ടറി കെ എ ശ്രീനിവാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ പി അര്‍ജുനന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംഘടന തെരഞ്ഞെടുപ്പും സമാരോപ് പ്രഭാഷണവും ബി.എം എസ് ജില്ല ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍ വാഴക്കോട് നിര്‍വ്വഹിച്ചു. ഭാരവാഹികളായി ഗംഗാധരന്‍ പറക്കളായി
(പ്രസിഡന്റ്) , ദേവി പ്രസാദ് പൈവെളിഗെ, ബാലകൃഷ്ണ പൈവെളിഗെ സി.വിനോദ് ( വൈസ് പ്രസിഡന്റ് മാര്‍) , കെ.എ. ശ്രീനിവാസന്‍ (ജനറല്‍ സെക്രട്ടറി) , എന്‍.വിനോദ് വെള്ളൂട, ലഗീഷ് വെള്ളൂട, ടി സുന്ദരേശന്‍
(ജോയിന്റ് സെക്രട്ടറിമാര്‍) ,കെ പി അര്‍ജുനന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ബി.ബാബു സ്വാഗതവും ബാലകൃഷ്ണ പൈവെളിഗെ നന്ദിയുംപറഞ്ഞു.