കാഞ്ഞങ്ങാട് : ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ.എസ്.ടി.എ മാണിക്കോത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. കെ എസ്.ടി.എ ജില്ല വൈസ് പ്രസിഡന്റ് വി.കെ ബാലാമണി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം.പി. ബാപ്പു ഷക്കിര്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ വി. വി പ്രഭാകരന്‍ , ടി.ദിവാകരന്‍, എം. മാധുരി എന്നിവര്‍ക്ക് ബേക്കല്‍ ജോയിന്റ് സെക്രട്ടറി എം . രാകേഷ് ഉപഹാരം നല്‍കി. എം . ഫാത്തിമ, സി. പ്രീത എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എന്‍.എം രമാദേവി സ്വാഗതം പറഞ്ഞു.