കാഞ്ഞങ്ങാട് : ലോക ജലദിനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ചിത്താരി പുഴയുടെ ഇരുകരകളും അഴിമുഖത്തോട് ചേര്‍ന്നുള്ള കടല്‍ത്തീരത്തെയും പ്ലാസ്റ്റിക് വസ്തുക്കളും അജൈവമാലിന്യങ്ങളും സ്റ്റുഡന്‍സ് ഫോര്‍ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ജില്ലയിലെ വിവിധ കലാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ശുചീകരണം നടന്നത്. എസ് എഫ് ഡി ദേശീയ കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ മയൂര്‍ ജാവേരി പരിപാടിയുടെ ഭാഗമായി ‘ജലസംരക്ഷണവും പാരിസ്തികത സന്തുലനവും ‘ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിവിധ കലാലയങ്ങളില്‍ നിന്നായി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ശുചീകരണത്തിന്റെഭാഗമായി.