നീലേശ്വരം: മുതിര്‍ന്ന ജനസംഘം നേതാവായിരുന്ന വട്ടപ്പൊയിലിലെ ടി. കുമാരന്‍ നായരുടെ രണ്ടാം ശ്രദ്ധാഞ്ജലി ദിനം ആചരിച്ചു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഉമേശന്‍ വട്ടപ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. സി.വി സുരേഷ് ,ഹരി പടിഞ്ഞാറ്റംകൊഴു വല്‍, പി.മോഹനന്‍, അജയന്‍ വട്ടപ്പൊയില്‍, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിയന്‍ സ്വാഗതവും മനോജ് കപ്പണക്കാല്‍ നന്ദിയുംപറഞ്ഞു.