കാഞ്ഞങ്ങാട് : ഓട്ടോ റിക്ഷക്കുള്ളില്‍ ഒമ്പതുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും, 60,000രൂപ പിഴയും . തളങ്കര നവാബ് മന്‍സിലില്‍ ടി.എ. അബുവിനെ (65) നെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സി. സുരേഷ്‌കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക
തടവ് ശിക്ഷ അനുഭവിക്കണം.
പോക്‌സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 506(1) വകുപ്പ് പ്രകാരവുമാണ് ശിക്ഷ . ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2022 ജൂണ്‍ മാസത്തിലും സെപ്റ്റംബര്‍ 2 നുമാണ് പ്രതി പെണ്‍കുട്ടിയെ സ്വന്തം ഓട്ടോയില്‍ വച്ച് പല പ്രാവശ്യം ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയത് . സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടര്‍
പോലീസ് ആയിരുന്ന പി. ചന്ദ്രികയാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ.ഗംഗാധരന്‍ ഹാജരായി.