കാഞ്ഞങ്ങാട്: ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രാവണീശ്വരത്തെ വാര്‍ഷിക സപ്ലിമെന്റ് രവം @ 24 വിദ്യാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഇന്ദിര വിവി , തങ്കമണി കെ. വി എന്നിവര്‍ ചേര്‍ന്ന് സ്‌ക്കൂള്‍ ഭാരവാഹികളില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ കെ. ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് എം സുനിത അധ്യക്ഷത വഹിച്ചു. എസ്എം സി ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ , എം പി ടി എ പ്രസിഡന്റ് ധന്യാ അരവിന്ദ് എന്നിവര്‍ സംസാരിച്ചു. പി ടി എ , എം പിടി എ എസ് എം സി അംഗങ്ങള്‍ സംബന്ധിച്ചു. സ്‌കൂളിലെ ഒരു വര്‍ഷം നീണ്ടു നിന്ന പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍ക്കാഴ്ച യാണ് രവം വാര്‍ഷിക സപ്ലിമെന്റ്. സ്‌ക്കൂള്‍ വാര്‍ഷികമായ മാര്‍ച്ച് 29 ന് മുമ്പ് പത്രം കുട്ടികളുടെ കൈയ്യിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.