കാഞ്ഞങ്ങാട്: ജില്ല ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലാതല അവലോകനവും ജില്ല കോര്‍ഡിനേറ്റര്‍ സി. പുഷ്പലത ടീച്ചര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.സി. എം.അസിം ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ സി. വി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി ജില്ലാ ജോയിന്റ് കോര്‍ഡിനേറ്റര്‍ പി. മോഹനന്‍, പ്രിന്‍സിപ്പല്‍മാരായ ഡോ.എ.വി സുരേഷ് ബാബു , ഡോ.എന്‍ വേണുനാഥന്‍. ,കാസറഗോഡ് വിദ്യാഭ്യാസ ജില്ല കണ്‍വീനര്‍ സി.മനോജ് കുമാര്‍,പി. വി. രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് ജില്ല കോര്‍ഡിനേറ്റര്‍ സി. പുഷ്പലത മറുപടി പ്രസംഗം നടത്തി.സി.ജി ആന്‍ഡ് എ. സി ജില്ലാ ജോയിന്റ് കോഡിനേറ്റര്‍ കെ.മെയ്സണ്‍ സ്വാഗതവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ സി.പ്രവീണ്‍ കുമാര്‍ നന്ദിയുംപറഞ്ഞു.