ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫിസ് കാഞ്ഞങ്ങാട് തുറന്നു: സി ഐ ടി യു ജില്ലാ പ്രസിഡന്റ് പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫിസ് കാഞ്ഞങ്ങാട് വെച്ച് സി ഐ ടി യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി വി വി രമേശന്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. കാറ്റാടി. കുമാരന്‍, തെരുവത്ത് നാരായണന്‍, കെ വി രാഘവന്‍, പി കൃഷ്ണന്‍, എം വി കൃഷ്ണന്‍, ടി.വി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു . ജില്ലാ ജനറല്‍ സെക്രട്ടറി കെ മോഹനന്‍സ്വാഗതംപറഞ്ഞു.

Spread the love
error: Content is protected !!