കാഞ്ഞങ്ങാട്: കോവളം- ബേക്കലം കൃത്രിമ ജലപാതയ്ക്കെതിരെ 24 ന് രാവിലെ 10ന് ജനകീയ കണ്‍വന്‍ഷന്‍ നടക്കു മെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ കോവളം-ബേക്കല്‍ കൃത്രിമ ജലപാതയു ടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കാഞ്ഞങ്ങാട്, അജാനൂര്‍ പ്രദേശങ്ങളിലെ വയ ലോലകളിലാണ് ജലപാത വരുന്നത്. ജനകീയ കണ്‍വന്‍ഷനില്‍ ലോക്സഭ തിര ഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. കൃത്രിമ ജലപാതയെക്കുറിച്ച് അവരുടെ അഭിപ്രായം കൂടി കണ്‍വന്‍ഷനില്‍ ആരായും. നിലവില്‍ നൂറുവീടുകള്‍ക്കാണ് കൃത്രിമ ജലപാത യെടുക്കുന്ന തെങ്കിലും ആയിരം കുടുംബങ്ങള്‍ക്ക് കുടി വെള്ളം മുട്ടും. പത്ര സമ്മേളനത്തില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഹരി കൃഷ്ണന്‍, പ്ര സോനന്‍, സീന അനില്‍, കെ ജയശ്രീ, എം.വി സുനിത, പി നളിനി സംബന്ധിച്ചു.