കാഞ്ഞങ്ങാട്: മത രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള സി ഇബ്രാഹിം ഹാജിയെ കോയാപ്പള്ളി പൗരാവലി ആദരിക്കുന്നു. ദീര്‍ഘകാലം അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായിരുന്ന ഇബ്രാഹിം ഹാജിയെ ആദരിക്കുന്ന ചടങ്ങ് മാര്‍ച്ച് 27ന് വൈകുന്നേരം 4 മണിക്ക് കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. മത രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും സംബന്ധിക്കും.ഇബ്രാഹിം ഹാജിക്ക് കോയാപള്ളിയുടെ ഉപഹാരം യു.ടി ഖാദര്‍ സമര്‍പ്പിക്കുമെന്ന് കോയാപ്പള്ളി കമ്മിറ്റി പ്രസിഡന്റ് കെ കെ അബ്ദുല്ല ഹാജി, സെക്രട്ടറി കെ എം അഹമ്മദ് അഷ്‌റഫ് ഹന്ന,ട്രഷറര്‍ വി കെ അബ്ദുല്ല ഹാജി എന്നിവര്‍ അറിയിച്ചു