നോമ്പിന്റെ ചൈതന്യമുള്‍കൊണ്ടു കൊണ്ട് നാല്പതാം വെള്ളിയാഴ്ച കുരിശിന്റെ വഴിയിലൂടെയുള്ള യാത്ര പാണത്തൂരില്‍ ആരംഭിച്ചു

കാഞ്ഞങ്ങാട് / പാണത്തൂര്‍: ലോകസമാധാനത്തിന് വേണ്ടിയുളള കുരിശിന്റെ വഴിയിലൂടെയുള്ള യാത്ര പാണത്തൂരില്‍ തുടങ്ങി.മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി കഴിയുന്ന മക്കളുടെ ആ തിന്മയില്‍ നിന്നുള്ള മോചനത്തിനും വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രവണതയില്‍ നിന്നുള്ള മോചനത്തിനും ലോക സമാധാനത്തിന് വേണ്ടിയും വിവിധ ഇടവക സമൂഹവും ഭക്ത സംഘനകളും ആകാശപറവകളുടെ കൂട്ടുകാരും സംയുക്തമായി വര്‍ഷം തോറും അമ്പത് നോമ്പിന്റെ ചൈതന്യമുള്‍കൊണ്ടുകൊണ്ട് നാല്പതാം വെള്ളിയാഴ്ചകളില്‍ നടത്തുന്ന കുരിശിന്റെ വഴിയിലൂടെയുള്ള യാത്രയാണ് ഇന്ന് രാവിലെ പാണത്തൂര്‍ സെന്റ് മേരിസ് ദേവാലയത്തില്‍ രാവിലെ 6.30 ന് ഇടവക വികാരി ഫാ. വര്‍ഗീസ് ചെരിയം പുറത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ചു. 36 കി.മീ കാല്‍നടയായി സഞ്ചരിച്ച് ഇന്ന് വൈകീ 6മണിക്ക് അമ്പലത്തറ മുന്നാം മൈല്‍ ആകാശപറവകളുടെ സ്‌നേഹാലയത്തില്‍ വിശുദ്ധ കുര്‍ബാനയോട് കൂടി സമാപിക്കുന്നു.ഫാ. മാത്യു ചെമ്പളായില്‍,ഫാ. സിബി കൊച്ചു മലയില്‍ ഫാ. ബിബിന്‍ വെള്ളാരംകല്ലില്‍,ഫാ. ജോസഫ് വാരണത്ത്,ഫാ. ജിബിന്‍ കുന്നശ്ശേരി,ഫാ. ഡിനോ കുമ്പാനിക്കാട്ട് ,ഫാ. ജോബിഷ് തടത്തില്‍,ഫാ. വക്കച്ചന്‍ പഴേപറമ്പില്‍,ഫാ. ജോര്‍ജ് കുടുന്തയില്‍, ഫാ. ജോസഫ് തറപ്പുതൊട്ടിയില്‍,ഫാ. ബേബി കട്ടിയാങ്കല്‍,ഫാ. ജോഷി വല്ലാര്‍ക്കാട്ടില്‍,ഫാ.സണ്ണി തോമസ് ഉപ്പന്‍,ഫാ. അബ്രാഹം പുതുകുളത്തില്‍,ഫാ. അഗസ്റ്റിന്‍ പുന്നശേരി,ഫാ. ലിജോ തടത്തില്‍ ,ബ്ര.യക്കോബപ്പന്‍,ബ്ര.ലിയാ,ബ്ര.ഈശോദാസ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍സന്ദേശംനല്‍കും.

Spread the love
error: Content is protected !!