കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് ഈങ്ങയില്‍വീട് തറവാട് പുന:പ്രതിഷ്ഠയും കളിയാട്ടവും 24 മുതല്‍ 28 വരെ തീയതികളിലായി വരെ നടക്കും. 24-ന് രാവിലെ 10-ന് പൂക്കളത്ത് ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നിന്നും കലവറ ഘോഷയാത്ര, വൈകീട്ട് നാലിന് തന്ത്രി വിഷ്ണുകുണ്ടലായര്‍ക്ക് ആചാര്യവരവേല്‍പ്പ്, ആറിന് സമൂഹ പ്രാര്‍ഥന.
25, 26 തീയതികളില്‍ കലശപൂജകളും ഹോമങ്ങളും നടക്കും. 27-ന് രാവിലെ ആറിന് മഹാഗണപതിഹോമം, ഉച്ചയ്ക്ക് 12-ന് വിഷ്ണുമൂര്‍ത്തി, പൊട്ടന്‍തെയ്യം, നാഗദേവതകളുടെ പ്രതിഷ്ഠയും കലശാഭിഷേകവും, വൈകീട്ട് ആറിന് ദീപാരാധന, രാത്രി എട്ടിന് തിടങ്ങല്‍, ഒന്‍പതിന് കുളിച്ചുതോറ്റം, 11-ന് പൊട്ടന്‍തെയ്യത്തിന്റെ പുറപ്പാട്. 26-ന് രാത്രി ഏഴിന് തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും ഉണ്ടാകും. 28-ന് ഉച്ചയ്ക്ക് 12-ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, ഒരുമണിക്ക് അന്നപ്രസാദം. 27-ന് രാത്രി ഏഴിന് കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ഭജനസംഘത്തിന്റെ ഭജനയും മാതൃസമിതിയുടെ തിരുവാതിരക്കളിയുംഉണ്ടാകും.