കാഞ്ഞങ്ങാട്: ‘ആഴിയതില്‍ പള്ളികൊള്ളും ആഴിമാതാവായ…..’ അര്‍ജുനന്റെ കുഞ്ഞുശബ്ദം പൂരക്കളി പന്തലില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാലുനാളുകളാകുന്നു. വെള്ളിക്കോത്ത് അതിയാല്‍തെരു ചൂളിയാര്‍ ഭഗവതി ദേവസ്ഥാന പൂരോത്സവത്തിലാണ് മുതിര്‍ന്നവര്‍ക്കൊപ്പം എട്ടുവയസ്സുകാരന്‍ അര്‍ജുനന്റെ ഈണത്തിലും താളത്തിലുമുള്ള ഈരടികള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. എട്ടുവയസ്സിലെ ചെറു പ്രായത്തില്‍ തന്നെ പൂരക്കളിയിലെ ആദ്യഅഞ്ചുകാലങ്ങളും രാമായണം പകുതിവരെയും അര്‍ജുന്‍ സ്വായത്തമാക്കിയെന്നതാണ് പൂരക്കളി പ്രേമികളെ അതിശിയിപ്പിക്കുന്നത്.
മാവുങ്കാല്‍ കല്യാണ്‍റോഡിലെ സി.വിനോദിന്റെയുംസരസ്വതിയുടെയും മകനായ അര്‍ജുന്‍ ബല്ല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നാംതരം വിദ്യാര്‍ഥിയാണ്. മുത്തച്ഛന്‍ അതിയാല്‍തെരു ദേവസ്ഥാനത്തിലെ പൂരക്കളി പണിക്കര്‍ ആചാരസ്ഥാനികന്‍ സി.കരുണാകരനില്‍ നിന്നാണ് അര്‍ജുന്‍ പൂരക്കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. പൂരക്കളിയിലെ താത്പര്യം കണ്ടറിഞ്ഞാണ് മുത്തച്ഛന്‍ പാട്ടുകളും താളവും കൊച്ചുമകന് പകര്‍ന്നു കൊടുത്തത്. പാടികൊടുത്ത പാട്ടുകള്‍ മന:പാഠമാക്കാന്‍ അര്‍ജുനന്അധിക ദിവസം വേണ്ടി വന്നില്ല. പൂരക്കളി പന്തലിലെ കളി നേരിട്ട് കണ്ടാണ് പാട്ടിന്റെ ചുവടുകള്‍ പഠിച്ചത്. വെള്ളിക്കോത്തെ തറവാട് കൂട്ടായ്മ
അര്‍ജുനെ ക്ഷേത്ര കാരണവര്‍ നാരായണന്‍അനുമോദിച്ചു.