ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി വി രാമദാസിന് യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട് : 35 വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം ) പബ്ലിക് ഹെല്‍ത്ത് വിഭാഗത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി വി രാമദാസിന് കാസര്‍കോട് ജില്ലാ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
1989 ല്‍ പാലക്കാട് അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പാലക്കാട്,മലപ്പുറം, തൃശൂര്‍,തിരുവനന്തപുരം കാസര്‍കോട് എന്നീ ജില്ലകളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ ജോലി ചെയ്തിരുന്നു.

യാത്രയയപ്പ് ചടങ്ങ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീത ഗുരുദാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സന്തോഷ് , ജില്ലാ എഡ്യൂക്കേഷന്‍ ആന്റ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍,ജില്ലാ വി ബി ഡി സി ഓഫീസര്‍ എം. വേണുഗോപാല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ കെ.വി ഗംഗാധരന്‍ ,എ രാഘവന്‍, എന്‍. പി മുഹമ്മദ് കുട്ടി ,എം ചന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.

 

 

Spread the love
error: Content is protected !!