കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ്കര്‍ഷക തൊഴിലാളി യൂണിയന്‍(കെ എസ് കെ ടി യു) ബല്ല വില്ലേജ് കമ്മിറ്റിയുടെ കീഴില്‍കൃഷിയെഹൃദയത്തോട് ചേര്‍ത്തുവച്ച ആളുകളുടെ കൂട്ടായ്മയായ ബല്ല കൃഷിക്കൂട്ടംകാഞ്ഞങ്ങാട് നഗരസഭകൃഷിഭവന്റെ സഹായത്താല്‍ബല്ലയിലെതരിശായിക്കിടന്ന10 എക്കര്‍ സ്ഥലത്ത് 5 മാസങ്ങള്‍ക്കു മുന്‍പ്നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു.
കാര്‍ഷിക ഉത്സവമായവിഷുവിന്കണി ഒരുക്കുന്നതിനും,ഭക്ഷണത്തിന്ഉപയോഗിക്കുന്നതിനും ബല്ലറൈസ് എന്ന സ്വന്തം ഉല്‍പ്പനം വിപണിയില്‍ എത്തിക്കുക എന്ന രീതിയിലാണ്കൃഷിയിറക്കി കൊയ്ത്തുത്സവം നടത്തിയത്.ഉമാ ഇനത്തില്‍പ്പെട്ടവിത്താണ് കൃഷിക്ക് തെരഞ്ഞെടുത്തത്.ഉത്സവാന്തരീക്ഷത്തില്‍ നടന്ന കൊയ്ത്ത് ഉത്സവംകാഞ്ഞങ്ങാട് നഗരസഭ കൃഷി ഓഫീസര്‍ കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡണ്ട് കെ.മധു അധ്യക്ഷത വഹിച്ചു.സിപിഐഎം ബല്ലാ ലോക്കല്‍ സെക്രട്ടറി സേതു കുന്നുമ്മല്‍,കെ എസ് കെ ടി യുഏരിയ സെക്രട്ടറി സി. സുകുമാരന്‍, കെ. സുശില, എന്‍. ഇന്ദിര, എന്‍. ഗോപി, രാജന്‍ അത്തിക്കോത്ത്, കെ. മധു, എന്നിവര്‍ സംസാരിച്ചു.കൂട്ടായ്മ സെക്രട്ടറി എം.മനോജ് കുമാര്‍സ്വാഗതവും പി.പി. തമ്പാന്‍ നന്ദിയും പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9544985000,9497232203