നീലേശ്വരം: ബിസിനസ് ആവശ്യത്തിനായി വാങ്ങിയ ഒരു ലക്ഷം രൂപയും 49 പവന്‍ സ്വര്‍ണാഭരണങ്ങളും തിരിച്ചു നല്‍കാതെ വഞ്ചിച്ചതിന് ദമ്പതികള്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം മന്നംപുറത്തെ സിറാജ് മന്‍സിലില്‍ പി.ഷഹാന(39)യുടെ പരാതിയില്‍ എടച്ചാകൈ കടവത്ത് നയാര്‍ ബദര്‍ മസ്ജിദിന് സമീപത്തെ ടി.കെ സൈനു (38), ഭര്‍ത്താവ് കെ.എം.ശിഹാബ്(46) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2016 മുതല്‍ 2018 ഡിസംബര്‍ വരെ വിവിധ ദിവസങ്ങളിലായി ദമ്പതികള്‍ ബിസിനസ് ആവശ്യത്തിനായി ഒരു ലക്ഷം രൂപയും 49 പവന്‍ സ്വര്‍ണാഭരണങ്ങളും കടമായി വാങ്ങി പിന്നീട് തിരിച്ചു നല്‍കിയില്ല എന്നാണ് ഷഹാനയുടെപരാതി.