ഉദുമ മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി സംഘാടകസമിതി രൂപീകരിച്ചു. സാംസ്‌കാരിക നിലയം പ്രസിഡന്റ് ഷിബു കടവംങ്കാനം അധ്യക്ഷത വഹിച്ചു. കെട്ടിട ഉദ്ഘാടനം അതിവിപുലമായ പരിപാടികളോടെ നടത്തുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഉദുമ ഗ്രാമപഞ്ചായത്തംഗം സുനില്‍കുമാര്‍ മൂലയില്‍, കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി ഭാരവികളായ ബി ബാലകൃഷ്ണന്‍, ബി കൃഷ്ണന്‍, കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന സെക്രട്ടറി മജീദ് മാങ്ങാട്, തിലകരാജന്‍, ബൂത്ത്പ്രസിഡന്റ് ഹരിഹരന്‍ കടവങ്ങാനം, രക്ഷാധികാരി പ്രേമസുധന്‍ വടക്കേ വീട്, നാരായണന്‍ നായര്‍ കിഴക്കേവളപ്പ്, ബാലകൃഷ്ണന്‍ കെ വി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഗോപിനാഥന്‍ സ്വാഗതവും ട്രഷറര്‍ അനില്‍കുമാര്‍ കിഴക്കേക്കര നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സുനില്‍കുമാര്‍ മൂലയില്‍ (ചെയര്‍മാന്‍), സതീശന്‍ ദീപാഗോള്‍ഡ് (ജനറല്‍ കണ്‍വീനര്‍), സുരേഷ് കെ വി കിഴക്കേക്കര (ട്രഷറര്‍).