കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 70 കാരനെ പോസ്‌കോ കുറ്റം ചുമതി അറസ്റ്റ് ചെയ്തു. പടന്നക്കാട് വലിയ വീടിന് സമീപം താമസിക്കുന്ന സുകുമാരനെയാണ് ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം പി ആസാദ് അറസ്റ്റ് ചെയ്തത്. തെയ്യം കാണാന്‍ എത്തിയ 12, 13 വയസു പ്രായമുളള ആണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. കുട്ടികള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്ചെയ്തു.