കാഞ്ഞങ്ങാട് :മതേതര സ്വഭാവം ഇല്ലായ്മ ചെയ്ത് രാജ്യത്തെ ശിഥിലമാക്കി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കാനുളള ശ്രമത്തിനെതിരെ ദേശസ്‌നേഹികള്‍ നടത്തുന്ന ചെറുത്തു നില്പിന്റെ വിജയമായി ഈ തെരഞ്ഞെടുപ്പ് മാറ്റാന്‍ യു ഡി എഫ് ശ്രമിക്കുമ്പോള്‍, അതിനെ നിരുല്‍സാഹപ്പെടുത്താനും കോര്‍പ്പറേറ്റുകളുടെ കുഴലൂത്തുകാരനാകാനുമാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് യു ഡി എഫ് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി കുറ്റപ്പെടുത്തി.
ജനപ്രതിനിധി ജനങ്ങള്‍ ക്കിടയില്‍ ജീവിക്കുന്നവനായിരിക്കണമെന്നത് അക്ഷരം പ്രതി തെളിയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയം കാസര്‍കോട് ഉറപ്പാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കാഞ്ഞങ്ങാട് നിയോജമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പര്യടന പരിപാടി കെ.പി.സി സി സെക്രട്ടറി എം. അസിനാ അസിനാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.യു ഡി എഫ് അസംബ്ലി നിയോജക മണ്ഡലം ചെയര്‍മാന്‍ ബഷീര്‍ ബെള്ളിക്കോത്ത് ആദ്ധ്യക്ഷം വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വണ്‍ ഫോര്‍ അബ്ദുള്‍ റഹിമാന്‍, അഡ്വ.പി.വി സുരേഷ്, കൂക്കള്‍ ബാലകൃഷ്ണന്‍, സി വി തമ്പാന്‍, സി.വി.ഭാവനന്‍ എ.ഹമീദ് ഹാജി, മീനാക്ഷി ബാലകൃഷ്ണന്‍, ഉമേശന്‍ വേളൂര്‍, പി ബാലകൃഷ്ണന്‍, എക്കാല്‍ കുഞ്ഞിരാമന്‍, മുബാറക് അസൈനാര്‍ ഹാജി, അബ്ദുള്‍ റസാഖ് തായലക്കണ്ടി, കെ.പി.ബാലകൃഷ്ണന്‍, ബി.പി.പ്രദീപ് കുമാര്‍, സി.കെ.റഹ്‌മത്തുള്ള, എന്‍.കെ രത്‌നാകരന്‍,
പ്രവീണ്‍ തോയമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു