ആള്‍ ഇന്ത്യ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് : ബ്രോഷര്‍ പ്രകാശനം നടന്നു; ഏപ്രില്‍ 30 മുതല്‍ പടന്നക്കാട്, ഐങ്ങോത്ത് ഗ്രൗണ്ടിലാണ് ടൂര്‍ണ്ണമെന്റ്

കാഞ്ഞങ്ങാട്: ഷൂട്ടേര്‍സ് പടന്നയും , ആസ്പയര്‍ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന എസ് എഫ് എ അംഗീകൃത ആള്‍ ഇന്ത്യ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം നടന്നു. എസ് എഫ് എ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിനും, എസ് എഫ് എ ടൂര്‍ണമെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സേതു എന്നിവര്‍ ചേര്‍ന്ന് മാണിക്കോത്ത് SIMCO കപ്പ് ഫൈനലില്‍ വെച്ച് പ്രകാശനം നിര്‍വ്വഹിച്ചത്. സംഘാടക സമിതി അംഗങ്ങളായ ടി.എം മുനീര്‍ , കെ മുഹമ്മദ് അഷ്‌കര്‍, പി കെ അര്‍ഷദ് ,പി ജസീം, പി പി അബ്ദുല്‍ റഹ്‌മാന്‍, കെ. അബ്ദുല്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു. 2024 ഏപ്രില്‍ 30 മുതല്‍ പടന്നക്കാട്, ഐങ്ങോത്ത് ഗ്രൗണ്ടില്‍ വെച്ച് നടത്തപെടുന്ന ടൂര്‍ണ്ണമെന്റില്‍ കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നതിനോടൊപ്പം, ഐ എസ് എല്‍ , I-league താരങ്ങളും പ്രമുഖ ടീമുകള്‍ക്ക് വേണ്ടിബൂട്ടണിയും.

Spread the love
error: Content is protected !!