കാഞ്ഞങ്ങാട്: ഡോ. എന്‍ പി രാജന്‍ മെമോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഡോക്ടറായ ഡോ.രാജിയെയും, മികച്ച നഴ്‌സായി ആനന്ദാശ്രമം എഫ് എച്ച് സിലെ ജെസി സെബാസ്റ്റ്യനും മികച്ച പാലിയേറ്റീവ് പ്രവര്‍ത്തകനായി കരിന്തളത്തെ എന്‍.കെ.നളിനാക്ഷനും സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വൈറ്റ് ആര്‍മി അരയിക്കുമാണ് അവാര്‍ഡ് .
കാഞ്ഞങ്ങാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സ്ഥാപകന്‍ കൂടിയായ ഡോ.എന്‍.പി രാജന്റെ നാലാമത് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. 24 ന് വൈകീട്ട് നാലിന് ചെമ്മട്ടംവയലിലുള്ള കെയര്‍ സൊസൈറ്റി അങ്കണത്തില്‍ വെച്ച് നടക്കുന്ന പരിപാടി ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.ഗോപിനാഥ് മുതുകാട് മുഖ്യത്ഥിയാവും .പ്രസിഡന്റ് സി. കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷനാവും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം പി. ജീജ അനുസ്മരണ പ്രഭാഷണം നടത്തും.എഞ്ചിനീയര്‍ ടി.പത്മനാഭന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും.മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച കാസര്‍കോട് സൈബര്‍ സ്റ്റേഷന്‍ എസ് ഐ .പി രവീന്ദ്രനെ ആദരിക്കും.
നഗരസഭ കൗണ്‍സിലര്‍ വി വി രമേശന്‍,എം. ബല്‍രാജ്,മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി. യൂസഫ് ഹാജി,എം. ശ്രീകണ്ഠന്‍ നായര്‍,പി.ശ്യാംകുമാര്‍,എച്ച്.ജി.വിനോദ് കുമാര്‍,വി.സജിത്ത് ,മല്ലിക രാജന്‍ എന്നിവര്‍ ആശംസകള്‍ നേരും.ജനറല്‍ സെക്രട്ടറി കെ.ടി.ജോഷിമോന്‍ സ്വാഗതവും ട്രഷറര്‍ സി. എ. പീറ്റര്‍ നന്ദിയും പറയും. കാഞ്ഞങ്ങാട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സി. കുഞ്ഞിരാമന്‍ നായര്‍,കെ.ടി. ജോഷിമോന്‍, എം. ശ്രീകണ്ഠന്‍ നായര്‍,എഞ്ചിനീയര്‍ ടി.പത്മനാഭന്‍, നാസര്‍ അജ്വവ,കെ.വി.ഗോകുലാനന്ദന്‍ മോനാച്ച, എന്‍.സുരേഷ് നാരായണന്‍ എന്നിവര്‍സംബന്ധിച്ചു.