നീലേശ്വരം: പ്രമുഖ തന്ത്രിവര്യന്‍ ആലമ്പാടി ഇല്ലത്തെ ബ്രഹ്‌മശ്രീ ആറമ്പാടി വാസുദേവ പട്ടേരി (52) തിരുവനന്തപുരത്ത് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം മൂന്നുമണിയോടെ ഈഞ്ചയ്ക്കലിലുള്ള ആറമ്പാടി ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രി 9 മണിയോടെ സ്വദേശമായ നീലേശ്വരത്തെ ആലമ്പാടി ഇല്ലത്തേക്ക് കൊണ്ടുപോകും.
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം ഉള്‍പ്പെടെ കര്‍ണ്ണാടകയിലെയും കാസര്‍കോട് ജില്ലയിലെയും നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ തന്ത്രിസ്ഥാനമുണ്ട്. തിരുവനന്തപുരത്തെ വിവിധ ക്ഷേത്രങ്ങളിലും താന്ത്രികസ്ഥാനം വഹിക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കീഴ്ശാന്തിയാണ്.
നടുവന്തോടി ഇല്ലത്ത് (ഗോകര്‍ണ്ണം) സന്ധ്യാറാണിയാണ് ഭാര്യ. ശ്രീവാസ്, വിഷ്ണുമായ എന്നിവര്‍ മക്കളാണ്. പരേതനായ ആലമ്പാടി വാസുദേവ പട്ടേരിയുടെയും ഗൗരി അന്തര്‍ജ്ജനത്തിന്റെയും മകനാണ്.
ആലമ്പാടി മാധവപട്ടേരി, ആലമ്പാടി പത്മനാഭ പട്ടേരി, കൈതപ്രം കണ്ണാടി ഇല്ലത്ത് ഗൗരി അന്തര്‍ജ്ജനം എന്നിവര്‍സഹോദരങ്ങളാണ്.