സൗജന്യ തണ്ണീര്‍ പന്തലിന് തുടക്കം കുറിച്ച് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക്: ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കടുത്ത വേനല്‍ ചൂടിനെ നേരിടുന്നതിന്, പൊതുജനങ്ങള്‍ക്കായി ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍, ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നില്‍ സൗജന്യ തണ്ണീര്‍ പന്തലിന് തുടക്കം കുറിച്ചു.ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് ഹംസ അധ്യക്ഷത വഹിച്ചു.ബാങ്ക് ഡയറക്ടര്‍മാരായ എന്‍.കെ രത്‌നാകരന്‍, വി.വി സുധാകരന്‍, ടി.കുഞ്ഞികൃഷ്ണന്‍, വി.മോഹനന്‍, കെ.ഭാസ്‌കരന്‍, കരീം കല്ലുരാവി,ഗഫൂര്‍ മുറിയനാവി,വി.സരോജ, എന്‍.കെ അനീസ, സുബൈദ ,ബാങ്ക് സെക്രട്ടറി കെ പി.നസീമ ,അസ്സിസ്റ്റന്റ് സെക്രട്ടറി എച്ച് ആര്‍ പ്രദീപ്കുമാര്‍,ബാങ്ക് ഓഡിറ്റര്‍ ബി കുഞ്ഞിരാമന്‍,സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സുജിത്ത് പുതുക്കൈ എന്നിവര്‍പങ്കെടുത്തു.

Spread the love
error: Content is protected !!