ക്ഷാമബത്ത ഉത്തരവിനെതിരെ പളളിക്കരയില്‍ പ്രതിഷേധം സംഘടിപ്പിച്ചു

പള്ളിക്കര : ഉന്നതര്‍ക്ക് ആവോളം വിളമ്പിയിട്ട് അധ്യാപകരേയും ഭൂരിപക്ഷ ജീവനക്കാരെയും വഞ്ചിച്ച ക്ഷാമബത്ത ഉത്തരവ് പിന്‍വലിക്കുക എന്ന ആവശ്യവുമായി കെ.പി .എസ് ടി.എ ബേക്കല്‍ ഉപജില്ല കമ്മിറ്റിയുടെ നേത്രത്വത്തില്‍ പള്ളിക്കരയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. മുന്‍കാല പ്രാബല്യമില്ലാതെ ജീവനക്കാരുടെ 39 മാസത്തെ കുടിശ്ശിക കവര്‍ന്നെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ അവസാനിക്കാത്ത സമര പോരാട്ടങ്ങള്‍ തുടരുമെന്ന് പ്രതിഷേധ സമരപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കെ.പി.എസ്.ടി.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ബേക്കല്‍ ഉപജില്ല പ്രസിഡന്റ് എസ് പി കേശവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ധര്‍ണ പരിപാടിയില്‍ ഉപജില്ല സെക്രട്ടറി നിഷിത സുകുമാരന്‍ സ്വാഗതം പറഞ്ഞു, ജില്ല ജോയിന്റ് സെക്രട്ടറി എം കെ പ്രിയ, വിദ്യാഭ്യാസജില്ല ജോയിന്റ് സെക്രട്ടറി എ വി ബിന്ദു എന്നിവര്‍ ആശംസ നിര്‍വഹിച്ചു. ഉപജില്ല ജോയിന്റ് സെക്രട്ടറി ശ്രീ . രാജേഷ് കൂട്ടക്കനി നന്ദി പറഞ്ഞു. കൃഷ്ണകുമാര്‍, ദീപക്, ശ്രീജ, നമിത, പ്രീന എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

Spread the love
error: Content is protected !!