രാജപുരം: മരം വെട്ട് തൊഴിലാളി യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി പാറക്കടവ് കുണ്ടുപ്പള്ളിയിലെ എങ്കപ്പുനായക് – ഐത്തമ്മഭായി ദമ്പതികളുടെ മകന്‍ രമേശന്‍ (38) ആണ് മരിച്ചത്. ഇന്നലെയാണ് വീടിന് സമീപത്തെ പറമ്പിലെ കാശുമാമ്പിന്‍ കൊമ്പില്‍ മരിച്ച നിലയില്‍ കണ്ടത്.
ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. അവിവാഹിതനാണ് . രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
സഹോദരങ്ങള്‍: ബാബു, രാമചന്ദ്രന്‍ ,ലീല ,കമലാക്ഷി,വരീജ.