പഴയങ്ങാടി:എന്‍ഡിഎ കല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇരിണാവ് കരിക്കാട്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം എഴുതിയ ചുമരെഴുത്ത് സിപിഎം സംഘം മൂന്നാം തവണയും കരി ഓ യില്‍ ഒഴിച്ചു നശിപ്പിച്ചു.
കണ്ണപുരം ബൂത്ത് 123 ല്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് എടുത്തുകൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ 5 ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ആണ് സിപിഎം ക്രിമിനല്‍ സംഘം നശിപ്പിച്ചത്.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മണ്ഡലം പ്രസിഡണ്ട് സി.വി. സുമേഷ് ജനറല്‍ സെക്രട്ടറി സത്യന്‍ കരിക്കന്‍ എന്നിവര്‍ സംഭവ സ്ഥലംസന്ദര്‍ശിച്ചു.