കാസര്‍കോട്: ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയില്‍ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മഞ്ചേശ്വരം വൊര്‍ക്കാടി, തവിട്‌ഗോളി, സുന്നങ്കള സ്വദേശിനി ആഗ്‌നസ് മൊന്തേരോ(66) ആണ് മരിച്ചത്. മാര്‍ച്ച് 11ന് വീട്ടുപറമ്പില്‍ കൂട്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയിലാണ് പൊള്ളലേറ്റത്.ധരിച്ചിരുന്ന നൈറ്റിയിലേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ആഗ്‌നസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെയാണ് മരണം. ഭര്‍ത്താവ് പരേതനായ സേവ്യര്‍. മക്കള്‍:നാന്‍സി,ഡിസൂസ, വില്‍ഫ്രഡ് ഡിസൂസ, സോഫ്ത്തി ഡിസൂസ, ഹെറാള്‍ഡ,റിച്ചാര്‍ഡ്.