കാഞ്ഞങ്ങാട്: ഡി.എ.ഉത്തരവിലൂടെ അധ്യാപകരേയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരേയും വഞ്ചിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ കെ.പി.എസ്.ടി.എ.ഹോസ്ദുര്‍ഗ് ഉപജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനവും ഡി.ഇ.ഒ ഓഫീസിനു മുന്നില്‍ ധര്‍ണയും നടത്തി ഡി.എ. ഉത്തരവിന്റെ കോപ്പിയും കത്തിച്ചു.
സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് ടി.കെ.റഷീദ് അധ്യക്ഷത വഹിച്ചു. എ.വി.ഗിരീശന്‍ ടി.രാജേഷ് കുമാര്‍ നികേഷ് മാടായി, ടി.വി.അനൂപ് കുമാര്‍ സി.കെ.അജിത ,അലോഷ്യസ് ജോര്‍ജ് കെ.സതീശന്‍, എം.സുമേഷ്,പി.രതീശന്‍ എന്നിവര്‍പ്രസംഗിച്ചു.