കാഞ്ഞങ്ങാട് കേന്ദ്ര പെന്‍ഷന്‍ വിഹിതം 200 രൂപയില്‍ നിന്ന് 3000 രൂപയായി ഉയര്‍ത്തുക, ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കുക, വയോജന പെന്‍ഷന്‍ 5000 രൂപയാക്കുക, റെയില്‍വേ യാത്രക്കൂലി ഇളവ് പുനഃസ്ഥാപിക്കുക, ഭരണ ഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൌണ്‍സില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ ബഹുജന സദസ് സംഘടിപ്പിച്ചു. ബി കെ എം യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലന്‍ ഓളിയാക്കല്‍ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരിഫ് കുരിക്കള്‍ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി രവി, ബി പി അഗ്ഗിത്തായ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി തമ്പാന്‍ മേലത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ കെ വത്സലന്‍ നന്ദിയുംപറഞ്ഞു.