സിയുകെഎസ്എ ക്രിക്കറ്റ് കാര്‍ണിവല്‍; കണ്ണൂര്‍ ജില്ലാ പോലീസ് ടീം ചാമ്പ്യന്മാര്‍

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല സ്റ്റാഫ് അസോസിയേഷന്റെ (സിയുകെഎസ്എ) ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കണ്ണൂര്‍ ജില്ലാ പോലീസ് ടീം ചാമ്പ്യന്മാരായി. കേരള ഗ്രാമീണ്‍ ബാങ്ക് കാസര്‍കോട് ഡിവിഷനെയാണ് ഇവര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. 30 ടീമുകള്‍ പങ്കെടുത്തു. മികച്ച ബൗളറായി കണ്ണൂര്‍ ഡിഎസ്സി ടീമിലെ വിഷ്ണുവും മികച്ച ബാറ്റസ്മാനും മോസ്റ്റ് വാല്യൂബിള്‍ പ്ലെയറുമായി കാസര്‍കോട് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിലെ അഭിയും തെരഞ്ഞെടുക്കപ്പെട്ടു. അഷ്റഫ് ഫൈനലിലെ മികച്ച താരമായി. ക്രിക്കറ്റ് കാര്‍ണിവല്‍ രജിസ്ട്രാര്‍ ഡോ. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വി. സുധീഷ് അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കവിത, ഫിസിക്കല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. ചന്ദ്രശേഖരന്‍ മേലത്ത്, ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗം പ്രൊഫസര്‍ ഡോ. രാജേന്ദ്ര പിലാങ്കട്ട, ഡപ്യൂട്ടി രജിസ്ട്രാര്‍ സുരേശന്‍ കണ്ടത്തില്‍, ഹിന്ദി ഓഫീസര്‍ ഡോ. ടി.കെ. അനീഷ് കുമാര്‍, ശ്രീജിത്ത് കൊട്ടോടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കേരളത്തിലെ മോസ്റ്റ് ട്രസ്റ്റഡ് ലൈബ്രേറിയനുള്ള ഗോള്‍ഡന്‍ എയിം അവാര്‍ഡ് നേടിയ ഡപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. പി. സെന്തില്‍ കുമരനെ ആദരിച്ചു. അസോസിയേഷന്‍ സെക്രട്ടറി അജിത് കുമാര്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എസ്. കണ്ണന്‍ നന്ദിയും പറഞ്ഞു.

Spread the love
error: Content is protected !!