കാഞ്ഞങ്ങാട്:ഡിസ്റ്റിക് ഗവര്‍ണറുടെ സന്ദര്‍ശനത്തില്‍വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തികാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ്.ഇതിന്റെ ഭാഗമായിമണപ്പുറം ഫൗണ്ടേഷനുമായി ചേര്‍ന്ന്കഷ്ടത അനുഭവിക്കുന്നഅമ്പലത്തറയിലെ സുജാതക്കും വിദ്യാര്‍ത്ഥിനികളായ രണ്ടു പെണ്‍മക്കള്‍ക്കും അന്തിയുറങ്ങുന്നതിന് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എന്‍ജിനീയര്‍ വി സുജിത്തിന്റെആത്മാര്‍ത്ഥമായ ഇടപെടലിന്റെ ഭാഗമായിവളരെ ചുരുങ്ങിയ സമയത്തിനുളളില്‍ ആറ് ലക്ഷം രൂപ ചെലവഴിച്ച് രണ്ട് കിടപ്പുമുറി ഉള്‍പ്പെടെആധുനിക സൗകര്യങ്ങളോടു കൂടിമനോഹരമായി നിര്‍മ്മിച്ചവീടിന്റെ താക്കോല്‍ കൈമാറ്റവും
,വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിഴക്കുംകര മെട്രോ ക്ലബ്ബിന് 15000 രൂപയുടെ പുസ്തകങ്ങളും., ആധുനിക സൗകര്യങ്ങളോടു കൂടി ക്ലബ്ബ് കെട്ടിടം വിപുലീകരണവും നടന്നു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് സന്ദര്‍ശിക്കാന്‍ എത്തിയഡിസ്റ്റിക് ഗവര്‍ണര്‍ ടി.വി രജീ ഷ്. വിവിധ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എന്‍ജിനീയര്‍ വി സജിത്ത്അധ്യക്ഷത വഹിച്ചു.പുല്ലൂര്‍ പെരിയപഞ്ചായത്ത് അംഗവും വാര്‍ഡ് കൗണ്‍സിലറുമായ സി.കെ.സബിത , മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ കെ.ശ്രീനിവാസ ഷേണായി,അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി അബൂബക്കര്‍ സിദ്ദിഖ്, ഹോം ഫോര്‍ ഹോം ലെസ്‌കമ്മിറ്റി ചെയര്‍മാന്‍ എം.ശ്രീകണ്ഠന്‍ നായര്‍, ടൈറ്റസ് തോമസ്,കെ ഗോപി, സെക്രട്ടറി പി കണ്ണന്‍,ട്രഷറര്‍ എം മിറാഷ്എന്നിവര്‍ സംസാരിച്ചു.