പയ്യന്നൂര്‍ : നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിലും റെയില്‍വേ വികസനം ശരിയായ ട്രാക്കിലാണെന്ന് കാസര്‍ഗോഡ് ലോകസഭാ മണ്ഡലം എന്‍ഡിഎ എംഎല്‍ അശ്വിനി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം മുതല്‍ പയ്യന്നൂര്‍ വരെയും തിരിച്ചും ട്രെയിന്‍ യാത്ര നടത്തിയ ശേഷമായിരുന്നു അശ്വിനിയുടെ പ്രതികരണം. നരേന്ദ്ര മോദി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള അമൃത് ഭാരത് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍, കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രം 50 കോടിയില്‍പരം രൂപയുടെ വികസനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലെ കെട്ടിടങ്ങളുടെ നവീകരണം, ശൗചാലയങ്ങളും വിശ്രമ മുറികളും പാര്‍ക്കിംഗ് സൗകര്യവും എസ്‌കലേറ്ററും ഉള്‍പ്പെടെ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സ്റ്റേഷനിലേക്കുള്ള റോഡുകള്‍ ഉള്‍പ്പെടെ 50 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നില്‍കണ്ടുള്ള സമഗ്ര വികസനമാണ് നടപ്പാക്കുന്നത്. എന്തിനും ഏതിനും തിരുവനന്തപുരത്തെയും എറണാകുളത്തെയും ആശ്രയിക്കേണ്ട കാസര്‍ഗോഡ് ജില്ലക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് മോദി സര്‍ക്കാര്‍ ആരംഭിച്ച വന്ദേഭാരത് അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍. വന്ദേഭാരത് സര്‍വ്വീസിന് മുന്നോടിയായി പാളങ്ങളുടെ ബലവും സുരക്ഷയും ഉറപ്പാക്കിയത് ക്രമാനുഗതമായി മറ്റു ട്രെയിനുകളുടെ വേഗവും വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും അശ്വിനി പറഞ്ഞു.
സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും റെയില്‍വേ സ്റ്റേഷനിലെ കച്ചവടക്കാരെയും പ്രീപെയിഡ് ആട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍മാരെയും കണ്ട ശേഷം മഞ്ചേശ്വരം വരെയുള്ള ട്രെയിന്‍യാത്രയില്‍ യാത്രക്കാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി.
ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ബിജെപി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത്, ബിജെപി ജില്ലാ മീഡിയ കണ്‍വീനര്‍ ധനഞ്ജയന്‍ മധൂര്‍, എന്‍ ഡി എ ചെയര്‍മാന്‍ എകെ രാജഗോപാലന്‍ മാസ്റ്റര്‍, യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഞ്ജു ജോസ്റ്റി, SC മോര്‍ച്ച കണ്ണൂര്‍ ജില്ല വൈസ് പ്രസിഡണ്ട് മധു കവ്വായി, ബിജെപി പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സുരേഷ് കേളോത്ത് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെഅനുഗമിച്ചു.