ഹാജി കെ.മുഹമ്മദ് കുഞ്ഞി മുസ്ല്യാറുടെ മൃതദേഹം കബറടക്കി

കാഞ്ഞങ്ങാട്: ഇന്നലെ അന്തരിച്ച മതപണ്ഡിതനും മുന്‍ മദ്രസ അധ്യാപകനുമായ ആറങ്ങാടി തോയമ്മലിലെ ഹാജി കെ.മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ (95) ,മയ്യത്ത് വന്‍ ജനവലിയുടെ സാന്നിധ്യത്തില്‍ ആറങ്ങാടി ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ മറവ് ചെയ്തു. നിരവധി കുട്ടികള്‍ അറിവിന്റെ വെളിച്ചം നല്‍കിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
കെ.മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍.

ദീര്‍ഘകാലം ആറങ്ങാടിയില്‍ പുസ്തശാല നടത്തിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഇസ്മയില്‍ അബ്ദുള്‍ റഹ്‌മാന്‍ (അബുദാബി), ബഷീര്‍ ആറങ്ങാടി ( മലബാര്‍ വാര്‍ത്ത മാനേജിങ് എഡിറ്റര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് മുന്‍ സെക്രട്ടറി ), അബ്ദുള്‍ റഷീദ് (കുവൈത്ത്), ബീഫാത്തിമ, ഹാജിറ, സക്കീന, ഫൗസിയ. മരുമക്കള്‍: റുഖിയ, അസ്മ, മുബീന, ഷംസുദ്ദീന്‍ (അരയി), റഫീഖ് (ആറങ്ങാടി), അബൂബക്കര്‍ (കന്നാടം), സലീം (അട്ടേങ്ങാനം).
സഹോദരങ്ങള്‍: അഹമ്മദ് കുഞ്ഞി ഹാജി, നഫീസ, ഉമ്മാലി, റുഖിയ, പരേതരായ അബൂബക്കര്‍ നിലാ ങ്കര, ഐസബി, ഫാത്തിമ.

മരണ വിവരമറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ തോയമ്മിലെ വീട്ടിലും പള്ളിയിലും എത്തിയിരുന്നു.
എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ ,നഗരസഭ ചെയര്‍പേഴ്‌സന്‍ കെ വി സുജാത ,എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,ഡി സി സി പ്രസിഡന്റ് പി കെ.ഫൈസല്‍, ജനറല്‍ സെക്രട്ടറി പി വി സുരേഷ് ,
ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ.വോലയുധന്‍ ,വൈസ് പ്രസിഡന്റ് എം.ബല്‍രാജ് ,മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് സൗത്ത് ,സംയുക്ത ജമാത്ത് പ്രസിഡന്റ് സി. കുഞ്ഞമ്മാദ് പാലക്കി, സി പി എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.കെ.രാജ് മോഹന്‍, മുസ്ലീം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ.ഹമീദ് ഹാജി ,
സംസ്ഥാന കൗണ്‍സില്‍ അംഗം കെ.മുഹമ്മദ് കുഞ്ഞി, ബ്ലോക്ക്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമശന്‍ വേളൂര്‍ ,
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ബാലകൃഷ്ണന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ വിവി രമേശന്‍ ,വി.ഗോപി ,പ്രഭാകരന്‍ വാഴുന്നോറടി , പ്രസ് ഫോറം പ്രസിഡന്റ് ടി കെ.നാരായണന്‍ ,സെക്രട്ടറി ബാബുകോട്ടപ്പാറ ,വൈസ് പ്രസിഡന്റ് കെ.എസ് ഹരി ,മലയാളം ടുഡോ മാനേജിങ് എഡിറ്റര്‍ ഷംസുദ്ദീന്‍ പാലക്കി, ടി കെ.സുധാകരന്‍, ടി വി നാരായണ മരാര്‍, എച്ച് ഭാസ്‌കരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ എന്‍.അശോക് കുമാര്‍ ,കെ കെ.ബാബു ,സെവന്‍സ്റ്റാര്‍ അബ്ദുള്ള തുടങ്ങി നിരവധി പേര്‍ വീട്ടില്‍ എത്തി അനുശോചനംഅറിയിച്ചു.

Spread the love
error: Content is protected !!