കാഞ്ഞങ്ങാട് : സാങ്കേതിക വിദ്യാഭ്യാസത്തിലെ നൂതന ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതു പോലെ തന്നെ പ്രധാനമാണ് വിദ്യാര്‍ത്ഥികളുടെ കായിക പരിശീലനവുമെന്ന് മനസ്സിലാക്കിയ ഒരു കൂട്ടം അദ്ധ്യാപകരും ഒപ്പം പി ടി എയും ഒത്തുചേര്‍ന്നപ്പോള്‍ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് മനോഹരമായ ഫുട്‌ബോള്‍, വോളിബോള്‍ കളിസ്ഥലങ്ങള്‍.
45 ഏക്കറോളം വിശാലമായ പോളിടെക്നിക്കിന്റെ പഴയ ഹോസ്റ്റല്‍ കെട്ടിടത്തിനടുത്തായിരുന്നു പഴയ കാലം മുതല്‍ കളിസ്ഥലങ്ങള്‍ ഉണ്ടായിരുന്നത്. കോളേജിന്റെ നിലവിലുള്ള പ്രധാന കെട്ടിടത്തില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരത്തുള്ള ഇവിടെക്ക് എത്തി പരിശീലനം നടത്തുകയെന്നത് കുട്ടികള്‍ക്ക് തടസ്സം നേരിടുന്നതിനാലാണ് കോളേജ് കെട്ടിടത്തിനും, പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിനും മുന്നിലായി കളി സ്ഥലങ്ങള്‍ നിര്‍മ്മിച്ചത്.
കോളേജ് പ്രിന്‍സിപ്പാള്‍ സെബാസ്റ്റ്യന്‍ തോമസിന്റെ നേതൃത്വത്തില്‍ അദ്ധ്യാപകരായ എം. ജയചന്ദ്രന്‍, എം. ജയകൃഷ്ണന്‍ നായര്‍ ,സി കെ. പ്രദീപ് , പി.പ്രമോദ് കുമാര്‍ , എം പി സതീശന്‍ , വി.സോന, കെ.പ്രദീപന്‍, പി.രേഷ്മ, ദാമോദര കിഡിലായ, കോളേജ് പി ടി എ, മാനേജ്‌മെന്റ് എന്നിവര്‍ കൂട്ടായ്മയില്‍ പങ്കാളികളായി.